Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abortion

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യുവതിയെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി; ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യുവതിയെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കു​ക​യും പി​ന്നീ​ട് ഗ​ർ​ഭഛി​ദ്രം ന​ട​ത്തുക​യും ചെയ്ത കേ​സി​ല്‍ ഡോ​ക്ട​റും ന​ഴ്‌​സും ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ. സി​ക്ക​ന്ദ​ർ, ഷ​ബി​റ​ഹ്മ​ദ് ജു​നാ​സാ​ബ്, പ്ര​ദീ​പ്, ഭ​ര​ത്, സ​ന്ദീ​പ്, ഡോ. ​നാ​ഗ​രാ​ജ്, ന​ഴ്‌​സ് രേ​ഖ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡോ. ​നാ​ഗ​രാ​ജും രേ​ഖ​യും ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി യു​വ​തി​ക്കു 10 ഗു​ളി​ക​ക​ൾ ന​ൽ​കി​യെ​ന്നും ഗ​ർ​ഭം അ​ല​സി​പ്പി​ച്ചെ​ന്നും സ​ന്ദീ​പ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മ​റ്റ് നാ​ല് പേ​രാ​ണ് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. 26കാ​രി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ർ​ണാ​ട​ക​യി​ലെ ഗ​ഡാ​ഗ് ജി​ല്ലാ​യി​ലാ​ണ് മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വം.

ര​ണ്ടു പു​രു​ഷ​ന്മാ​ർ വ്യ​ത്യ​സ്ത അ​വ​സ​ര​ങ്ങ​ളി​ൽ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. യു​വ​തി​യെ മ​റ്റ് ര​ണ്ട് പേ​ർ കൂ​ടി വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​യ്ക്കു​ക​യും ഗ​ർ​ഭഛി​ദ്ര​ത്തി​നു കൂ​ട്ടു​നി​ന്ന മ​റ്റു മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

യു​വ​തി മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണു പീ​ഡ​ന​വി​വ​രം കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യു​ന്ന​ത്. പ്ര​തി​ക​ൾ പ​ണം വാ​ഗ്ദാ​നം ചെ​യ്തു കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി ന​ൽ​കി​യാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​ര​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗ​ർ​ഭഛി​ദ്രം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി.

അ​നു​മ​തി​യി​ല്ലാ​തെ ഗ​ർ​ഭഛി​ദ്ര ഗു​ളി​ക വി​റ്റ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​ഴ്സ് രേ​ഖ​യു​ടെ മു​ൻ​കാ​ല പ​ശ്ചാ​ത്ത​ല​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്ത്. പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നും ഗ​ര്‍​ഭഛി​ദ്ര​ത്തി​നും നി​ര്‍​ബ​ന്ധി​ക്കു​ന്ന​തി​ന്‍റേ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ​യും വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​മു​ള്‍​പ്പെ​ടെ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​ല്‍​നി​ന്ന് ഗ​ര്‍​ഭം ധ​രി​ച്ചു, അ​തി​ന് നി​ര്‍​ബ​ന്ധി​ച്ച​തും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് പി​ന്നീ​ട് നി​ര്‍​ബ​ന്ധി​ച്ച​തും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് എ​ന്ന് ആ​രോ​പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കു​ട്ടി​വേ​ണ​മെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് നി​ര്‍​ബ​ന്ധം പി​ടി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ഹാ​സ​ത്തോ​ടെ​യും ക്രൂ​ര​മാ​യും പ്ര​തി​ക​രി​ക്കു​ന്ന രാ​ഹു​ല്‍​മാ​ങ്കൂ​ട്ട​ത്തി​ന്‍റേ​ത് എ​ന്ന് പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യും കേ​ള്‍​ക്കാം. ഇ​തി​നൊ​പ്പം പു​റ​ത്തു​വ​ന്ന വാ​ട്‌​സ്ആ​പ്പ് ചാ​റ്റി​ല്‍ കു​ട്ടി​വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍ ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യും വാ​ട്‌​സ്ആ​പ്പ് ചാ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. അ​ഞ്ചു​പേ​ര്‍ ഇ ​മെ​യി​ല്‍ വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ല്‍​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു.

എ​ന്നാ​ല്‍, ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തേ​ണ്ടി വ​ന്ന യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ല്‍​കു​ക​യൊ പ​രാ​തി ന​ല്‍​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. യു​വ​തി മു​ന്നോ​ട്ടു വ​രാ​ത്ത​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് കേ​സ് എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യി​ലാ​ണ്. ഈ ​സ​മ​യ​ത്താ​ണ് പു​തി​യ ശ​ബ്ദ​രേ​ഖ​യും വാ​ട്‌​സ്ആ​പ്പ് ചാ​റ്റും പ​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up